ഐ.വൈ.സി.സി ബഹ്റൈൻ ഇഫ്താർ സംഗമത്തിൽ സമസ്ത
ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ സംസാരിക്കുന്നു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി ബഹ്റൈൻ) ഇഫ്താർ സദസ്സ് സംഘടിപ്പിച്ചു. സെഗയ കെ.സി.എ ഹാളിൽ നടന്ന സംഗമത്തിൽ മാനവ സൗഹാർദത്തിന്റെ ഉദാത്ത മാതൃക വിളിച്ചോതി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകൾ ഇല്ലാതെ മനുഷ്യർ ഒത്തുകൂടുന്ന ഇതുപോലെയുള്ള സ്നേഹസൗഹാർദ കൂട്ടായ്മകൾ ആണ് ഇന്നത്തെ അനിവാര്യത എന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ബഹ്റൈൻ മലയാളി സി.എസ്.സി പാരീഷ് വികാരി മാത്യുസ് ഡേവിഡ്, എൻ.എസ്.എസ് ബഹ്റൈൻ വൈസ് പ്രസിഡന്റ് യു.കെ അനിൽകുമാർ എന്നിവർ റമദാൻ സന്ദേശം കൈമാറി. ഐ.ഒ.സി ബഹ്റൈൻ പ്രസിഡന്റും ബഹ്റൈൻ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനുമായ മുഹമ്മദ് മൻസൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബഹ്റൈൻ യൂനിവേഴ്സിറ്റി അധ്യാപിക ഡോക്ടർ ഷെമിലി പി. ജോൺ, ഐ.വൈ.സി.സി വനിത വേദി കോഓഡിനേറ്റർ മുബീന മൻഷീർ, ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ, ഒ.ഐ.സി.സി സെക്രട്ടറി മനു മാത്യു, ഡോ. ബാബു രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, പ്രതിഭ ബഹ്റൈൻ പ്രസിഡന്റ് ബിനു മണ്ണിൽ, ഒ.ഐ.സി.സി ഗ്ലോബൽ പ്രതിനിധി ബിനു കുന്നന്താനം, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി, റിച്ചി മാത്യു ജോഷ്വ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സംഘടന നേതാക്കൾ
പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.