മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍, ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലാല്സണ് മെമ്മോറിയല്‍ വിദ്യാനിധി സ്കോളര്‍ഷിപ്പിന്റെ നാലാം ഘട്ട വിതരണം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ വിതരണം ചെയ്തു. അഭിനശ്രീ, ജംഷീന എന്നീ വിദ്യാർഥിനികൾക്കാണ് പഠന മികവിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ് ലഭിച്ചത്. കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ. ഗോകുൽദാസ്, മാധ്യമ പ്രവർത്തകൻ സുർജിത്ത് അയ്യപ്പത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്വിൻ പടിഞ്ഞാറത്തറ, കോൺഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി, ഐ.വൈ.സി.സി ബഹ്റൈൻ പ്രതിനിധികളായ ജോൺസൻ ഫോർട്ട് കൊച്ചി, മൂസ കോട്ടക്കൽ, ഡോക്ടർ ആൻസി ഷിബിൻ അടക്കമുള്ളർ പങ്കെടുത്തു.
2021 മുതൽ നാല് വർഷങ്ങളിലായി തൃശൂർ, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നൽകിയ വിദ്യാനിധി സ്കോളർഷിപ് അടുത്ത വർഷങ്ങളിലും തുടർന്ന് പോകുമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ, ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രഷറർ ഫൈസൽ പട്ടാമ്പി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.