മനാമ: ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രതിവർഷം നടത്തുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മെമ്മോറിയൽ ചിത്രരചന കളറിങ് മത്സരം നിറക്കൂട്ട് സീസൺ 5 സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന മത്സരത്തിൽ 130ഓളം കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു മത്സരം.
ജീന നിയാസ്, ഹരിദാസ് പള്ളിപ്പാട് എന്നിവായിരുന്നു വിധികർത്താക്കൾ. സീനിയർ വിഭാഗത്തിൽ ദിയ ഷെറിൻ ഒന്നാം സ്ഥാനവും ദേവന പ്രവീൺ രണ്ടാം സ്ഥാനവും വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ നേഹ ജഗദീഷ് ഒന്നാം സ്ഥാനവും ആഗ്നേയ ആർ.എസ് രണ്ടാം സ്ഥാനവും അമേയ സുനീഷ് മൂന്നാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത സബ് ജൂനിയർ വിഭാഗത്തിൽ ദ്രുവിക സദാശിവ് ഒന്നാം സ്ഥാനവും ഭദ്ര കൃഷ്ണപ്രസാദ് രണ്ടാം സ്ഥാനവും അനയ് കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
സമ്മാനദാന ചടങ്ങ് ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിജു ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യാതിഥിയായിരുന്നു. ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്ടിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി റിയാസ്, ട്രഷറർ അൻഷാദ് റഹിം എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് രതീഷ് രവി നന്ദി പറഞ്ഞു. ഐ.വൈ.സി.സി മുൻ ഭാരവാഹികളായ ബ്ലസൺ മാത്യു, ജിതിൻ പരിയാരം, ബെൻസി ഗനിയുഡ്, വിവിധ ഏരിയ ഭാരവാഹികളായ ഷഫീക് കൊല്ലം, സുനിൽ കുമാർ, പ്രമീജ് കുമാർ, സജിൽ കുമാർ, സ്റ്റെഫി തുടങ്ങിയവർ പങ്കെടുത്തു, അനസ് റഹിം, ശിഹാബ് കറുകപുത്തൂർ, അബ്ദുൽ മൻഷീർ, ഗംഗൻ മലയിൽ, രജീഷ് പി.സി, മണികണ്ഠൻ, നൂർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.