ജിൻസി സുബീഷ്

ജിൻസിക്ക് കണ്ണീരോടെ ബഹ്റൈൻ വിട നൽകി

മനാമ: പ്രസവത്തെത്തുടർന്ന് നിര്യാതയായ ജിൻസി സുബീഷിന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ടുപോയി. സൽമാനിയ മോർച്ചറിയിലെത്തി പ്രതിഭ രക്ഷാധികാരി സമിതി അംഗവും ഐ.സി.ആർ.എഫ് അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ, ജയകുമാർ, ലോക കേരളസഭാംഗം സി.വി. നാരായണൻ, പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, സെക്രട്ടറി മിജോഷ് മൊറാഴ, ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, ഐ.സി. ആർ.എഫ് അംഗം കെ.ടി. സലീം ബി.കെ.എസ്.എഫ് അംഗങ്ങളായ നെജീബ് കടലായി,മണിക്കുട്ടൻ, മനോജ് വടകര, അമൽദേവ് തുടങ്ങിയ സാമൂഹിക പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ നൽകി.

പ്രതിഭ വനിത വേദി പ്രവർത്തകരായ ഷീല ശശി, സുജിത രാജൻ, രഹന ഷമീജ്, റീഗ പ്രദീപ് എന്നിവരും എത്തിയിരുന്നു. കടിഞ്ഞൂൽ കൺമണിയെ അനാഥമാക്കിയുള്ള ജിൻസിയുടെ വേർപാടിൽ ദുഃഖിക്കുന്ന ഉറ്റവരും, സുഹൃത്തുക്കളുമടക്കമുള്ള ജനസഞ്ചയത്തെയാണ് സൽമാനിയ മോർച്ചറി പരിസരത്ത് കണ്ടത്. ഒമാൻ എയറിൽ കോഴിക്കോട് എയർപോർട്ടിൽ ഞായറാഴ്ച പുലർച്ച എത്തുന്ന ജിൻസിയുടെ മൃതദേഹം സ്വദേശമായ വടകരയിൽ എത്തിക്കും. സൗജന്യമായി നോർക്കയുടെ ആംബുലൻസ് സൗകര്യം കോഴിക്കോട് എയർപോർട്ടിൽനിന്ന് ഏർപ്പാടാക്കിയിട്ടുണ്ട്.

Tags:    
News Summary - Jinzi bid farewell to Bahrain in tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.