മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി കോ​സ്റ്റ് ഗാ​ർ​ഡ്

കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി കോ​സ്റ്റ് ഗാ​ർ​ഡ്

മ​നാ​മ: മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി കോ​സ്റ്റ് ഗാ​ർ​ഡ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ലേ​ബ​ർ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), മാ​രി​ടൈം ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്പെ​ക്ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്ത് മ​ത്സ്യ ബ​ന്ധ​ന നി​രോ​ധ​ന​മ​ട​ക്ക​മു​ള്ള നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഫി​ഷ് മാ​ർ​ക്ക​റ്റി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും ലൈ​സ​ൻ​സി​ല്ലാ​തെ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട​തി​നും നി​ര​വ​ധി വ്യ​ക്തി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും രാ​ജ്യ​ത്തി​ന്‍റെ മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം കോ​സ്റ്റ് ഗാ​ർ​ഡ് ഊ​ന്നി​പ്പ​റ​ഞ്ഞു. ബ​ഹ്റൈ​ന്‍റെ സ​മു​ദ്ര​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു. 

Tags:    
News Summary - Coast Guard conducts joint inspection at Manama Central Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-07 06:35 GMT