മനാമ: നട്ടെല്ലിനേറ്റ മാരക ക്ഷതം തളർത്തിയിട്ടും അതിജീവനംകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച അബ്ദുല്ല കാട്ടുകണ്ടിയെ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആദരിച്ചു. സന്ദർശനാർഥം ബഹ്റൈനിനെത്തിയ അദ്ദേഹം കേരളത്തിലെ സമാനരായ അനേകം മനുഷ്യരെ സമാശ്വസിപ്പിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
30 കൊല്ലത്തോളമായി കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട അബ്ദുല്ല കാട്ടുകണ്ടി ഇംഗ്ലീഷ്, അറബി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന വ്യക്തിയുമാണ്.
കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഹംസ മേപ്പാടി മുഖ്യപ്രഭാഷണം നടത്തി. റുഖിയ അബ്ദുല്ല, റസാഖ് മൂഴിക്കൽ, സിറാജ് മേപ്പയൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതവും ട്രഷറർ കെ.കെ. സഫീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.