കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക​രാ​ട്ടേ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക്​ ബെ​ൽ​റ്റും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ​നി​ന്ന്​

കെ.സി.എ കരാട്ടേ ക്ലാസ്: ബെൽറ്റും സർട്ടിഫിക്കറ്റുകളും നൽകി

മനാമ: കേരള കാത്തലിക് അസോസിയേഷൻ ബഹ്‌റൈൻ ടോജോ മാർഷൽ ആർട്സ് ആൻഡ് സിദ്ധ യോഗയുമായി സഹകരിച്ചുനടത്തുന്ന കരാട്ടേ ക്ലാസിലെ കുട്ടികളുടെ ബെൽറ്റ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും കെ.സി.എ അങ്കണത്തിൽ നടന്നു.

ബഹ്‌റൈൻ കരാട്ടേ ഫെഡറേഷൻ പ്രസിഡന്‍റ് ഫാരിസ് ഗാസി അൽ ഗൊസൈബി, കരാട്ടേ ഫെഡറേഷൻ നാഷനൽ കോച്ച് ക്യാപ്റ്റൻ മൊഹമ്മദ്‌ ലാ അറാബി

എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ ബെൽറ്റ്‌ സ്വീകരിച്ച കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

ബഹ്‌റൈൻ ടോജോ മാർഷൽ ആർട്സ് ആൻഡ് സിദ്ധ യോഗ ഡയറക്ടർ ഷാനി അനോജ് സ്വാഗതവും ടോജോ മാർഷൽ ആർട്സ് സ്കൂൾ ചെയർമാൻ അനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച അഭ്യാസപ്രകടനങ്ങൾ പരിപാടികൾക്ക് മിഴിവേകി.

Tags:    
News Summary - KCA Karate Class: Gave belts and certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT