കേരളീയ സമാജം പുസ്​തകോത്സവത്തിന്​ ഒരാഴ്​ച; ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ പുസ്തക മേളയും  സാംസ്കാരികോത്സവവും മേയ്​ 17 മുതൽ തുടങ്ങുമെന്ന്​ പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണ പിള്ള, ആക്ടിങ്​ ജനറൽ​ സെക്രട്ടറി മനോഹരന്‍ പാവറട്ടി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 27 വരെ  നീളുന്ന നീളുന്ന പരിപാടി സാഹിത്യകാരനും എം.പിയുമായ ശശി തരൂർ ഉദ്​ഘാടനം ചെയ്യും. ‘കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയുടെ ആത്മാവ്​’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. 

തുടർന്നുള്ള ദിനങ്ങളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ,  കരിയർ ഗുരു ബി.എസ്.വാരിയർ എന്നിവർ സംബന്ധിക്കും.ബി.എസ്​. വാരിയരുടെ നിരവധി സെഷനുകളാണ്‌ പുസ്തകോത്സവത്തോടനുബന്ധിച്ച്​ ഒരുക്കിയിട്ടുള്ളത്‌. മേയ്​ 25,26 തിയതികളിൽ ജി.സി.സി തലത്തിലുള്ള സാഹിത്യ ക്യാമ്പ്‌ സംഘടിപ്പിക്കും. ഇതിന്​ നോവലിസ്​റ്റും കവിയുമായ മനോജ്‌ കുറൂർ, സാഹിത്യ നിരൂപകൻ കെ.എസ്​. രവികുമാർ എന്നിവർ നേതൃത്വം നൽകും. കവിതക്കും കഥക്കും പ്രത്യേകം സെഷനുകളുണ്ടാകും.  

കുട്ടികൾക്കുള്ള കൂടുതൽ പുസ്തകങ്ങളും കരിയർ ​െഡവലപ്​മ​​െൻറ്​ സെഷനുകളും ഈ വർഷത്തെ പുസ്​തകോത്സവത്തി​​​െൻറ പ്രത്യേകതയാണ്​.  പൊതുവിജ്ഞാന തൽപരർക്കായി ‘ക്വിസ്​ കോർണറുകളും’ ഒരുക്കും. സാംസ്കാരികോത്സവത്തെ ശബളമാക്കുന്ന നിരവധി മത്സങ്ങളും നടത്തും.  സാഹിത്യ ക്വിസ്​, കഥാ രചന മത്സരം എന്നിവക്ക്​ ആകർഷകമായ സമാനങ്ങൾ നൽകും. നയതന്ത്രജ്​ഞർ, പരിസ്ഥിതി പ്രവർത്തകർ, അക്കാദമിക്​ രംഗത്തുള്ളവർ, എഴുത്തുകാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പ​െങ്കടുക്കും. വാർത്താസമ്മേളനത്തിൽ അജിത്​ മാത്തൂർ, രാജഗോപാൽ ചെങ്ങന്നൂർ, കെ.സി.ഫിലിപ്പ്​, ശിവകുമാർ കൊല്ലറോത്ത്​ എന്നിവരും പ​െങ്കടുത്തു.

താൽപര്യമുള്ള പുസ്തകങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സെയിൽസ് പ്രമോഷൻ കമ്മിറ്റി കൺവീനർ അനിൽ പട്ടുവവുമായി ബന്ധപ്പെടാം. ഡി.സലിം ജനറൽ കൺവീനറും സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ് കോഓഡിനേറ്ററും രാജഗോപാൽ ജോ.കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നത്. ഉദ്​ഘാടന വേളയിൽ പുസ്​തകം വാങ്ങുന്ന പത്തുപേർക്ക്​ ശശി തരൂർ ഒാ​േട്ടാഗ്രാഫ്​ ചെയ്​ത്​ അദ്ദേഹത്തി​​​െൻറ പുസ്​തകം നൽകും. കരിയർ ഗൈഡൻസ്​ ക്ലാസുകൾ പ്രമുഖ സ്​കൂളുകളിൽ നടത്താനും പദ്ധതിയുണ്ട്.പരിപാടികളുടെ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കുമായി നിശ്​ചിത കൺവീനർമാരുമായോ രജിസ്ട്രേഷൻ കമ്മിറ്റി കണ്‍വീനര്‍മാരായ പ്രിയ സുനിൽ (39744981), നിമ്മി റോഷൻ (32052047)  എന്നിവരുമായോ ബന്ധപ്പെടാം.

Tags:    
News Summary - keralasamajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.