മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അംഗങ്ങൾക്കും സഹകാരികൾക്കും കുടുംബാംഗങ്ങൾക്കുമായി കിംസ് ഹോസ്പിറ്റൽ ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. സിഞ്ചിലെ ഫ്രൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കിംസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനസ് ബഷീർ ഫ്രൻഡ്സ് പ്രസിഡൻറ് ജമാൽ ഇരിങ്ങലിന് ധാരണപത്രം കൈമാറി. പ്രിവിലേജ് കാർഡുള്ളവർക്ക് കിംസ് ആശുപത്രി നൽകുന്ന ഡിസ്കൗണ്ടുകളെക്കുറിച്ച് അസി. അഡ്മിനിസ്ട്രേറ്റർ ആസിഫ് ഇഖ്ബാൽ വിശദീകരിച്ചു.
ഫ്രൻഡ്സ് വൈസ് പ്രസിഡൻറുമാരായ സഈദ് റമദാൻ നദ്വി, ഇ.കെ സലിം, ആക്ടിങ് ജന. സെക്രട്ടറി അബ്ബാസ് മലയിൽ, യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ. അനീസ്, ജനസേവന വിഭാഗം സെക്രട്ടറി അഹ്മദ് റഫീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫ്രൻഡ്സ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക രംഗത്തെ ഇടപെടലുകളും സഹായ പ്രവർത്തനങ്ങളും പ്രശംസനീയമാണെന്ന് അനസ് ബഷീർ പറഞ്ഞു. പ്രിവിലേജ് കാർഡ് ഉപയോഗിച്ച് മിതമായ നിരക്കിൽ മെച്ചപ്പെട്ട ചികിത്സ കിംസ് ഹോസ്പിറ്റലിെൻറ മുഴുവൻ ശാഖകളിലും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.