മനാമ: കെ.എം.സി.സി ബഹ്റൈൻ സാംസ്കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് സമുദായം ഐക്യപ്പെടലിന്റെ മാർഗം സ്വീകരിക്കണമെന്ന് കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ പങ്കെടുത്തവർ നിർദേശിച്ചു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മതേതരചേരിക്ക് കരുത്ത് പകരുന്ന രൂപത്തിൽ സമുദായ വോട്ടുകൾ ഏകീകരിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്.
ഷൗക്കത്ത് ഫൈസി (സമസ്ത ബഹ്റൈൻ), സൈനുദ്ധീൻ സഖാഫി (ഐ.സി.എഫ്), സഈദ് റമദാൻ നദ് വി (ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ), സൈഫുള്ള കാസിം (കെ.എൻ.എം), മുഹമ്മദ് ചേലക്കാട് (ഐ.സി.എസ്), ഹംസ മേപ്പാടി (ഇന്ത്യൻ ഇസ്ലാഹി സെന്റർ), സാബിഖ് ബിൻ യഹ്യ (വിസ്ഡം ബഹ്റൈൻ), ഷംസുദ്ധീൻ വെള്ളികുളങ്ങര (കെ.എം.സി.സി) തുടങ്ങിയവർ സംസാരിച്ചു. റഫീഖ് തോട്ടക്കര വിഷയാവതരണം നടത്തി. സഹിൽ തൊടുപുഴ മോഡറേറ്ററായിരുന്നു. അസ്ലം വടകര സ്വാഗതവും അഷ്കർ വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.