മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഈദ് സംഗമം സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പരിപാടി ബഹ്റൈൻ സി.എച്ച് സെന്റർ ചാപ്റ്റർ കൺവീനർ റഷീദ് ആറ്റൂർ ഉദ്ഘാടനം ചെയ്തു.
നൂറിൽപരം കെ.എം.സി.സി പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്ത ഈദ് സംഗമം പ്രവർത്തകർ ആഘോഷമാക്കി. പ്രസിഡന്റ് റഫീഖ് കുന്നത് സംഗമം നിയന്ത്രിച്ചു.
എം.എ. റഹ്മാൻ, സിദ്ദീഖ് എം.കെ, ഉസ്മാൻ ടിപ്-ടോപ്, ശമിൻ ഷഹ്റാസ്, അസിസ് ടി.എം, നവാസ് മണിയൂർ, ജസ്ന സുഹൈൽ തുടങ്ങിയവർ ഈദ് ആശംസകൾ നേർന്നു സംസാരിച്ചു. കുഞ്ഞമ്മദ് ശീഷൽ, നസീർ ഉറുതോടി, സഫീർ കെ.പി, ഫസലു റഹ്മാൻ, സാജിർ സി.ടി.കെ, സജീർ സി.കെ, മുസ്തഫ കെ, താജുദ്ദീൻ, റസാഖ് അമ്മാനത്ത്, ഖാജ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ടി.ടി. അഷ്റഫ് സ്വാഗതവും ഷമീർ വി.എം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.