മനാമ: കോവിഡ് ബാധയെ തുടർന്ന് ദുരിതത്തിലും ആശങ്കയിലും കഴിയുന്ന പ്രവാസികളെ സഹായി ക്കാനുള്ള ബഹ്റൈൻ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ സജീവമാകുന്നു. ബഹ്റൈനിൽ ഏത് ഭാഗ ത്ത് നിന്നും വരുന്ന സഹായ അഭ്യർഥനകൾ ബന്ധപ്പെട്ടവർക്ക് കൈമാറി സഹായിക്കുകയാണ് ചെ യ്യുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ജോലി ഇല്ലാത്തതിനാൽ ഭക്ഷണത്തിനു വേണ്ടിയുള്ള ആവശ്യക്കാരാണ് വിളിക്കുന്നവരിൽ അധികവും.
മലയാളികൾക്ക് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും വിളിക്കുന്നുണ്ട്.ഇവർക്കെല്ലാം സഹായം എത്തിക്കാൻ പ്രവർത്തകർ രംഗത്തുണ്ട്. നാട്ടിൽനിന്ന് കൊണ്ടു വന്ന മരുന്നുകൾ തീർന്നു പോയ നിരവധി പേർക്ക് സ്വന്തം നിലക്കും അഭ്യുദയകാംക്ഷികളുടെ പിന്തുണയോടെയും അത് എത്തിച്ചുനൽകുകയും ചെയ്തു. മാനസിക സംഘർഷം നേരിടുന്നതായി കൗൺസലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബഹ്റൈൻ കെ.എം.സി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.