മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗൺസിൽ യോഗം ഷബീർ അലി കക്കോവിന്റെ ഖിറാഅത്തോട് കൂടി തുടങ്ങി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് അബ്ദുൽ ഗഫൂർ അഞ്ചച്ചവടി അധ്യക്ഷനായി. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്ങൽ, സീനിയർ നേതാവ് വി.എച്ച്. അബ്ദുള്ള സാഹിബ് എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി പ്രവർത്തന റിപ്പോർട്ടും ജില്ല വൈസ് പ്രസിഡന്റ് അലി അക്ബർ, സെക്രട്ടറി ഷഹിൻ താനാളൂർ എന്നിവർ കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളുടെ വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ല പ്രസിഡന്റായി ഇഖ്ബാൽ താനൂർ, വൈസ് പ്രസിഡന്റുമാരായി ഉമ്മർ കൂട്ടിലങ്ങാടി, ഷാഫി കോട്ടക്കൽ, നൗഷാദ് മുനീർ, മുഹമ്മദ് മഹ്റൂഫ് എന്നിവരെയും ജനറല്‍ സെക്രട്ടറിയായി അലി അക്ബർ കീഴ്പറമ്പ്, സെക്രട്ടറിമാരായി ഷഹീൻ താനാളൂർ, മുജീബ് ആഡ് വെൽ, മൊയ്തീൻ മീനാർകുഴി, ഷിഹാബ് പൊന്നാനി എന്നിവരെയും ട്രഷറര്‍ ആയി റിയാസ് ഒമാനൂർ ഓര്‍ഗനൈസിങ് സെക്രട്ടറിയായി വി.കെ. റിയാസ് എന്നിവരെയും തിരഞ്ഞെടുത്തു.
കൗൺസിൽ മീറ്റിൽ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് റിട്ടേണിങ് ഓഫിസർമാരായ ഫൈസൽ കണ്ടിത്തായ, ഇൻമാസ് ബാബു, മഹമൂദ് പെരിങ്ങത്തൂർ, റഷീദ് ആറ്റൂർ, മൻസൂർ പി.വി, അശ്റഫ് കക്കണ്ടി, ശറഫുദ്ദീൻ മാരായമംഗലം, അഷ്റഫ് തോടന്നൂർ, സഹൽ തൊടുപുഴ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ മുതിർന്ന നേതാക്കളായ വി.എച്ച്. കരീം, മുഹമ്മദലി വണ്ടൂർ, അഷ്റഫ് തിരൂർ, ഇഖ്ബാൽ താനൂർ, ഉമ്മർ മാസ്റ്റർ എന്നിവരെ ജില്ല കമ്മിറ്റി ആദരിച്ചു. ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒമാനൂർ സ്വാഗതവും വി.കെ. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.