മനാമ: കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കോവിഡ് ലോക്ഡൗണിൽ വിദ്യാർഥികൾക്കായി മീഡിയ വിങ് സംഘടിപ്പിച്ച 'വരയും വർണവും' ചിത്രരചന മത്സരത്തിലെ വിജയികൾക്കും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യ@75 പരിപാടിയോടനുബന്ധിച്ച് സ്റ്റുഡൻറ്സ് വിങ് നടത്തിയ ചിത്രരചന, പ്രബന്ധരചന മത്സരവിജയികൾക്കുമുള്ള സമ്മാനങ്ങളാണ് മനാമ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സംഗമത്തിൽ വിതരണം ചെയ്തത്. പരിപാടി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. നൂറുദ്ദീൻ മുണ്ടേരി അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ എന്നിവർ സംസാരിച്ചു. പി.വി. മൻസൂർ, ഹാരിസ് തൃത്താല, മുനീർ ഒഞ്ചിയം, പി.കെ. ഇസ്ഹാഖ്, ജെ.പി.കെ. തിക്കോടി, ശിഹാബ് പ്ലസ്, മാസിൽ പട്ടാമ്പി, റിയാസ് ഓമാനൂർ, ആഷിക് തോടന്നൂർ, അഷ്റഫ് തോടന്നൂർ, ഷഹീർ കാട്ടാമ്പള്ളി, ശറഫുദ്ദീൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.വി. മൻസൂർ സ്വാഗതവും ഹാരിസ് വി.വി. തൃത്താല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.