ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ ഷുഹൈബ് കുന്നത്ത് കോഴിക്കോട് ജില്ല കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു
മനാമ: സാമൂഹിക സേവന പ്രവർത്തനരംഗത്ത് കെ.എം.സി.സിയുടെ പങ്ക് നിസ്തുല്യവും ആർക്കും എത്തിപ്പിടിക്കാനാവാത്ത രൂപത്തിലാണ് പ്രവർത്തനമെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറിയും ഏറാമല പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ്റുമായ ഷുഹൈബ് കുന്നത്ത് അഭിപ്രായപ്പെട്ടു.
ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ ഷുഹൈബ് കുന്നത്തിനു മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ല കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ റഫീഖ് തോട്ടക്കര, സഹീർ കാട്ടാമ്പള്ളി, സെക്രട്ടറി അഷ്റഫ് കാക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു.
കെ.എം.സി.സി മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അസ്ലം വടകര, എ.പി. ഫൈസൽ, സെക്രട്ടറിമാരായ ഫൈസൽ കണ്ടിതാഴെ, എസ്.കെ. നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ല ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം എന്നിവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ഒഞ്ചിയം സ്വാഗതവും ട്രഷറർ സുബൈർ കളത്തിക്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.