മനാമ: അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്ററിൽ അത്യാവശ്യമായി രക്തം ആവശ്യമുള്ളതിനാൽ കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഏപ്രിൽ 11 വെള്ളിയാഴ്ച കാലത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായാണ് രക്തം ആവശ്യമുള്ളത്. രക്തം നൽകാൻ സന്നദ്ധരായവർ അന്നേദിവസം 7:30 നും 11:30 നും അവാലി ബ്ലഡ് ബാങ്കിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ മെംബർഷിപ് സെക്രട്ടറി ഹരീഷ്. പി.കെയെ 39725510 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.