പിഞ്ചുമകളെ തിരികെക്കിട്ടാൻ പ്രാർഥനയോടെ ബഹ്റൈനിലുള്ള വലിയച്ഛനും കുടുംബവും

മനാമ: ഓയൂരിൽ തട്ടിക്കൊണ്ടുപോയ പിഞ്ചുമകളെ തിരി​കെക്കിട്ടാൻ പ്രാർഥനയോടെ ബഹ്റൈനിലുള്ള ഈ കുടുംബം. അക്രമികൾ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയുടെ പിതാവ് റെജിയുടെ മൂത്ത സഹോദരൻ റിബ്സണും കുടുംബവുമാണ് കണ്ണീരണിഞ്ഞ് നിൽക്കുന്നത്.

ആറുവയസ്സുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങളിലൂടെയാണ് ഇവർ അറിഞ്ഞത്. സംഭവമറിഞ്ഞ ഷോക്കിൽനിന്ന് ഇവർ ഇനിയും മുക്തരായിട്ടില്ല. കഴിഞ്ഞ വർഷം നാട്ടിൽപോയപ്പോൾ അബിഗേൽ സാറയെയും സഹോദരനേയും കണ്ടതാണ്. ഇടയ്ക്കിടെ ഫോണിൽ വിളിക്കാറുമുണ്ട്.

മുത്തുറ്റ് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലാണ് കുട്ടിയുടെ അച്ഛൻ റെജി ജോലി ചെയ്യുന്നത്. റെജിയുടെ ഭാര്യ കിംസ് ആശുപത്രിയിൽ നഴ്സാണ്. തങ്ങളുടെ കുടുംബവുമായി ആർക്കും ശത്രുതയി​​ല്ലെന്ന് റിബ്സൺ പറഞ്ഞു. ബന്ധുക്കളുടേതടക്കം നിരവധി വീടുകൾ സംഭവം നടന്ന സ്ഥലത്തിന് സമീപമുണ്ട്. റെജിയുടെ പിതാവിന്റെ സഹോദരനും മക്കളുമടക്കം നിരവധി ബന്ധുക്കളവിടെയുണ്ട്. നിരവധി അയൽക്കാരുമുണ്ട്.

‘സഹോദരനുമയി ബന്ധപ്പെടാൻ കഴിഞ്ഞില്ല. അടുത്തുള്ള ബന്ധുക്കളെ ഫോണിൽ വിളിച്ചാണ് വിവരങ്ങൾ അറിയുന്നത്. എല്ലാവർക്കും നൻമ മാത്രമേ കുടുംബം ചെയ്തിട്ടുള്ളു. അതുകൊണ്ടുതന്നെ കുഞ്ഞിനെ തിരികെക്കിട്ടുമെന്നാണ് വിശ്വസിക്കുന്നത്’ -22 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന റിബ്സൺ പറഞ്ഞു.

Tags:    
News Summary - Kollam child kidnap: prayer for Safe return of missing child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT