സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കാ​യി ‘സ്വ​ര​ല​യം’ സം​ഗീ​ത കൂ​ട്ടാ​യ്മ​ക്ക് രൂ​പം​ന​ൽ​കി കെ.​എ​സ്.​സി.​എ

‘സ്വ​ര​ല​യം’ സം​ഗീ​ത കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ​ നി​ന്ന് 

സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കാ​യി ‘സ്വ​ര​ല​യം’ സം​ഗീ​ത കൂ​ട്ടാ​യ്മ​ക്ക് രൂ​പം​ന​ൽ​കി കെ.​എ​സ്.​സി.​എ

മ​നാ​മ: കേ​ര​ള സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്റെ (എ​ൻ.​എ​സ്.​എ​സ് ബ​ഹ്‌​റൈ​ൻ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഗീ​ത പ്രേ​മി​ക​ൾ​ക്കാ​യി ‘സ്വ​ര​ല​യം’ എ​ന്ന പേ​രി​ൽ ഒ​രു സം​ഗീ​ത കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി. കെ.​എ​സ്.​സി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഔ​പ​ചാ​രി​ക ച​ട​ങ്ങി​ൽ കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ്‌ രാ​ജേ​ഷ് ന​മ്പ്യാ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സ്വ​ര​ല​യം കൂ​ട്ടാ​ഴ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഗീ​ത​ത്തെ പ്ര​ണ​യി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ൻ അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന്‌ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. എ​ല്ലാ ആ​ഴ്ച​യി​ലും പാ​ട്ടു​ക​ളെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യു​ക​യും പാ​ടാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്ക് മി​ക​ച്ച സൗ​ണ്ട് സി​സ്റ്റ​ത്തോ​ടെ​യു​ള്ള വേ​ദി ഒ​രു​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ കൂ​ട്ടാ​യ്മ​യി​ൽ ക​ട​ന്നു​വ​രു​ന്ന​വ​രു​ടെ ര​ച​ന​ക​ൾ ഈ​ണ​മി​ട്ട് അ​വ​ത​രി​പ്പി​ക്കു​ക, സം​ഗീ​ത​ത്തെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​നും പ​ഠി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ ന​ൽ​കു​ക എ​ന്ന​തൊ​ക്കെ​യാ​ണ് സ്വ​ര​ല​യ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പി​ള്ള ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്വ​ര​ല​യ​ത്തെ ന​യി​ക്കു​ന്ന രാ​ജീ​വ്‌ വെ​ള്ളി​ക്കോ​ത്ത് സ്വ​ര​ല​യം ക​ട​ന്നു​വ​ന്ന വ​ഴി​യും, അ​തി​ന്റെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​വും വി​വ​രി​ച്ച് സ​ദ​സ്സി​ൽ സം​ഗീ​ത​വും പാ​ട്ടു​ക​ളും എ​ങ്ങ​നെ ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്നു എ​ന്ന​ത് വി​ശ​ദീ​ക​രി​ച്ചു. എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി മ​നോ​ജ്‌ ന​മ്പ്യാ​ർ, ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ്‌ ര​മ സ​ന്തോ​ഷ്‌, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സ്വ​ര​ല​യ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സ്വ​ര​ല​യം കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​പ്രേ​മി​ക​ൾ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി​യും സ്വ​ര​ല​യം കോ​ഓ​ഡി​നേ​റ്റ​റു​മാ​യ സു​മ മ​നോ​ഹ​ർ ന​ന്ദി പ​റ​ഞ്ഞു. ഡോ. ​ബി​ന്ദു നാ​യ​ർ എം.​സി ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. സ്വ​ര​ല​യ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും കോ​ഓ​ഡി​നേ​റ്റ​ർ സു​മ മ​നോ​ഹ​ർ 39147270 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - K.S.C.A. has launched the ‘Swaralayam’ music festival for music lovers.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-27 05:43 GMT