മനാമ: 26 വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് ചേമ്പിൽ കുഞ്ഞുമോൻ ബഹ്റൈനോട് വിടപറയുന്നു. തൃശൂർ കുന്നംകുളം പെങ്ങാമുക്ക് സ്വദേശിയായ കുഞ്ഞുമോൻ 1988ൽ സൗദിയിലാണ് പ്രവാസജീവിതം തുടങ്ങിയത്. തുടർന്ന് 1996ലാണ് ബഹ്റൈനിൽ എത്തിയത്. രണ്ടുവർഷം യൂനിവേഴ്സൽ ഇലക്ട്രോ എൻജിനീയറിങ് കമ്പനിയിൽ ആയിരുന്നു ആദ്യ ജോലി. പിന്നീട് യു.എസ് നേവൽ ബഹ്റൈൻ കമ്യൂണിക്കേഷൻ സെക്ഷനിൽ ജോലി ലഭിച്ചു. 24 വർഷമായി അവിടെയാണ് ജോലി ചെയ്യുന്നത്.
ബഹ്റൈൻ പ്രവാസ ജീവിതകാലം വലിയ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് കുഞ്ഞുമോൻ പറഞ്ഞു. സ്വദേശികളും വിദേശികളും അടങ്ങുന്ന നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഭാഗമാകാൻ കഴിഞ്ഞു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിെൻറ കുടുംബം. രണ്ടു മക്കളും ഇപ്പോൾ ബഹ്റൈനിലുണ്ട്. പ്രവാസജീവിതത്തിൽ തുണയായ എല്ലാവരെയും നന്ദിയോടെ സ്മരിച്ചാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.