ലാല്‍ കെയേഴ്സ് തൊഴിലാളികള്‍ക്കൊപ്പം ഇഫ്താര്‍ സംഘടിപ്പിച്ചു

ലാല്‍ കെയേഴ്സ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിൽനിന്ന്

ലാല്‍ കെയേഴ്സ് തൊഴിലാളികള്‍ക്കൊപ്പം ഇഫ്താര്‍ സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് എല്ലാ വര്‍ഷങ്ങളിലേയും പോലെ സല്‍മാബാദിലെ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം സാധാരണക്കാരായ തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്‍റ് എഫ്.എം. ഫൈസല്‍ റമദാന്‍ സന്ദേശം നല്‍കി.

എപ്പിക്സ് തിയറ്റേഴ്സ് മാനേജര്‍ മനോജ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സന്ധ്യ രാജേഷ്, സിംല ജാസിം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ട്രഷറര്‍ അരുണ്‍ ജി. നെയ്യാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളായ ജെയ്സണ്‍, വിഷ്ണു വിജയന്‍, അരുണ്‍ തൈകാട്ടില്‍, വിപിന്‍രവീന്ദ്രന്‍, നന്ദന്‍, നിധിന്‍ തന്‍പി, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Lal Cares organized Iftar with workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.