മനാമ: ഒരാഴ്ചക്കിടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധന കാമ്പയിനിൽ 17 നിയമ ലംഘകരെ പിടികൂടുകയും നേരത്തേ പിടിയിലായ 116 പേരെ നാടുകടത്തുകയും ചെയ്തു.
1141 പരിശോധന കാമ്പയിനുകളാണ് ഏപ്രിൽ 13 മുതൽ 19 വരെ എൽ.എം.ആർ.എ സംഘടിപ്പിച്ചത്. നിരവധി നിയമ ലംഘനങ്ങളാണ് ഒരോ ആഴ്ചയിലേയും പരിശോധനയിൽ പിടിക്കപ്പെടുന്നത്.
എൻ.പി.ആർ.എ, ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റ്, കോസ്റ്റ് ഗാർഡ്, പരിസ്ഥിതി സുപ്രീം കൗൺസിൽ, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം എന്നിവരാണ് സംയുക്ത കാമ്പയിനുകളിൽ എൽ.എം.ആർ.എയോടൊപ്പം പങ്കാളികളായത്. നിയമലംഘനങ്ങൾക്കെതിരെ പരിശോധന തുടരുമെന്നും എൽ.എം.ആർ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.