മനാമ: കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ 26 നിയമ ലംഘകരായ തൊഴിലാളികളെ പിടികൂടുകയും നേരത്തേ പിടിയിലായ 16 പേരെ നാടുകടത്തുകയും ചെയ്തു. മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ചുവരെ 1078 പരിശോധന കാമ്പയിനുകളാണ് എൽ.എം.ആർ.എ നടത്തിയത്. പരിശോധനയിലുടനീളം പലയിടത്തും താമസ നിയമലംഘനങ്ങൾ കാണപ്പെട്ടതായും നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും എൽ.എം.ആർ.എ പറഞ്ഞു.
ക്യാപിറ്റൽ ഗവർണറേറ്റിൽ അഞ്ചും മുഹറഖ് ഗവർണറേറ്റിൽ രണ്ട്, വടക്കൻ ഗവർണറേറ്റിൽ നാല്, തെക്കൻ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെ 13 സംയുക്ത പരിശോധന പ്രചാരണങ്ങൾക്കുപുറമേ വിവിധ ഗവർണറേറ്റുകളിലെ 1065 കടകളിൽ പരിശോധനയും നടത്തി. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.