മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) എല്ലാ ഗവർണറേറ്റുകളിലും അഞ്ച് സംയുക്ത പരിശോധനകൾ നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട 85 ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടിക്ക് വിടുകയും ചെയ്തു.
കേസുകൾ നിയമനടപടികൾക്ക് ശിപാർശ ചെയ്തു. ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (NPRA), റസിഡന്റ്സ് അഫയേഴ്സ്, സെന്റൻസ് എൻഫോഴ്സ് ഡിപ്പാർട്മെന്റ്, സിവിൽ ഡിഫൻസ്, വ്യവസായ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന കാമ്പയിൻ നടത്തിയത്. നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തുടർദിവസങ്ങളിലും പരിശോധനയുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്സൈറ്റായ www.lmra.gov.bh ഇ-ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ, അറിയിക്കണം. ഫോൺ: 17506055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.