വിഷുക്കാഴ്ചകളുമായി ലുലു ഹൈപ്പർമാർക്കറ്റ്​

മനാമ: നാട്ടിലേതുപോലെ ബഹ്​റൈനിലും വിഷു ആഘോഷിക്കാൻ അവസരമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്​. വിഷുവിന്​ ആവശ്യമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ്​ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്​.

വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ്​, വിഷു സദ്യക്കുള്ള കിറ്റ്​ എന്നിവയാണ്​ പ്രധാന ആകർഷണം. വിഷുക്കണി കിറ്റിന്​ 2.490 ദിനാറും വിഷു സദ്യ കിറ്റിന്​ 5.990 ദിനാറുമാണ്​ വില. വിവിധ തരം പായസങ്ങളാണ്​ മറ്റൊരു സവിശേഷത. പാലട പായസം, അട പ്രഥമൻ, കടല പ്രഥമൻ, ഗോതമ്പ്​ പായസം, പഴം പായസം, പാൽ പായസം, ഇളനീർ പായസം, കാരറ്റ്​ പായസം, സേമിയ പായസം, പഞ്ചഫല പായസം എന്നിവ വ്യാഴാഴ്ച വരെ ഇവിടെ ലഭിക്കും. ഇതിന്​ പുറമേ, വിവിധ തരം ഹൽവകളും ഒരുക്കിയിട്ടുണ്ട്​.

വിഷു ആഘോഷത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കൊന്നപ്പൂവും ലുലുവിൽ ലഭിക്കും. മുൻകൂട്ടി ബുക്ക്​ ചെയ്യുന്നവർക്ക്​ 23 ഇനങ്ങളടങ്ങിയ വിഷു സദ്യയും ഒരുക്കുന്നുണ്ട്​. 1.990 ദിനാർ വിലയുള്ള വിഷുസദ്യക്ക്​ വ്യാഴാഴ്ച വരെ ഓർഡർ ചെയ്യാം. വിവിധ തരം പച്ചക്കറികളുടെ വിപുലമായ ശേഖരവും വിഷു നാളുകളിലേക്കായി ലുലുവിൽ എത്തിച്ചിട്ടുണ്ട്​.

വിഷുവിന്​ പുതുപുത്തൻ വസ്ത്രങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവരെയും ലുലു നിരാശരാക്കുന്നില്ല. സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങൾ ഇവിടെയുണ്ട്​. കുർത്തയും ധോത്തിയുമെല്ലാം ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഇതിന്​ പുറമേ, ലേഡീസ്​ ബാഗുകൾ, ആഭരണങ്ങൾ എന്നിവയും ലുലുവിൽ ലഭ്യമാണ്​. വസ്ത്രങ്ങൾ, പാദരക്ഷകൾ, ​ലേഡീസ്​ ബാഗുകൾ തുടങ്ങിയവ 10 ദിനാറിന്​ വാങ്ങുമ്പോൾ അഞ്ച്​ ദിനാറി​െന്‍റ ഷോപ്പിങ്​ വൗച്ചർ സമ്മാനമായി ലഭിക്കും. ഏപ്രിൽ 16 വരെയാണ്​ ഈ ഓഫർ. 

Tags:    
News Summary - Lulu Hypermarket with vishu festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.