‘സ്റ്റാർസ് ഇൻ ദ ഡാർക്ക്നെസ്’ പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ത്രീഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എടത്തൊടി ഫിലിംസിന്റെ ബാനറിൽ നിർമിച്ച മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ സ്റ്റാർസ് ഇൻ ദ ഡാർക്നസ് ഇന്ന് റിലീസ് ചെയ്യും. മനാമയിലെ ഏപിക്സ് തിയറ്ററിലാണ് പ്രദർശനമുണ്ടാവുക. കോൺവെക്സ് ആണ് ചിത്രത്തിന്റെ ലോഞ്ച് പാർട്ണർ. റിലീസിന്റെ ഭാഗമായി ചലച്ചിത്ര സീരിയൽ നടനും സംവിധായകനുമായ എം.ആർ. ഗോപകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്റൈൻ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലി രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ റേഡിയോ, ടെലിവിഷൻ, സ്റ്റേജ് ഷോ എന്നിവയുടെ അവതാരകനും നാടക, ചലച്ചിത്ര നടനുമായ ബഹ്റൈൻ പ്രവാസി വിനോദ് നാരായണൻ, സോഷ്യൽ മീഡിയയിൽ സജീവമായ സമിത എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. പ്രവാസികളായ 40ൽപരം പ്രതിഭകൾ അഭിയയിച്ച ചിത്രത്തിൽ അനുഗൃഹീതനായ കലാകാരൻ ജേക്കബ് ക്രിയേറ്റിവ് ബീസാണ് സിനിമാറ്റോഗ്രഫി എഡിറ്റിങ് എന്നിവ നിർവഹിച്ചത്.
പ്രജോദ് കൃഷ്ണ, ശ്രീഷ്മ ജിലീബ് എന്നിവരാണ് ഗാനാലാപനം. സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാരായി പ്രവർത്തിച്ചത്. റിലീസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ എം.ആർ ഗോപകുമാർ, ഇടത്തൊടി ഭാസ്കരൻ, ലിനി സ്റ്റാൻലി, അജിത്ത് നായർ, വിനോദ് നാരായണൻ, ജേക്കബ് ക്രിയേറ്റിവ് ബീസ്, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികൾക്കായുള്ള ഇന്നത്തെ പ്രദർശനത്തെ തുടർന്ന് പൊതുവായുള്ള പ്രദർശനം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.