മനാമ: ഗൾഫ് പ്രവാസ ലോകത്തെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ ചാപ്റ്റർ അഞ്ചാം വാർഷികം ആഘോഷിച്ചു. 'റിവൈവൽ -2022' എന്ന പേരിൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷത്തിൽ അമ്മമാരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സംഘാടക സമിതി ചെയർമാനും ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റുമായ ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ, ഭാര്യ മോണിക്ക ശ്രീവാസ്തവ, ചലച്ചിത്ര നടി മമ്ത മോഹൻ ദാസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് അംഗം ബത്തൂൽ ദാദാബായ്, അൽ ദോസ്രി ലോ മാനേജിങ് പാർട്ണർ സാദ് അൽ ദോസരി, സൽമാനിയ ഹോസ്പിറ്റലിലെ ഡോ. റുബീന സകരിയ, ബഹ്റൈൻ ഓങ്കോളജി വിഭാഗത്തിലെ ഡോ. മറിയം ഫിദ, നൗറീൻ സി.ഇ.ഒ നൗറീൻ ഫാഷൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റും ഷിഫ അൽ ജസീറ സി.ഇ.ഒയുമായ ഹബീബ് റഹ്മാൻ, എയർ ഹോംസ് ട്രാവൽ മാനേജിങ് ഡയറക്ടർ നിതിൻ മത്തായി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ ഷഫീല യാസിർ, സ്മിത ജേക്കബ്, ഷൈമ പ്രജീഷ്, ഷബ്ന അനബ്, തുഷാര മനേഷ്, രാജലക്ഷ്മി സുരേഷ് എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.
ഇന്ദിര, സജ്ന ഷഫീക്, നിഷ കോശി, പ്രജീഷ ആനന്ദ് എന്നിവർ അവതാരകരായിരുന്നു. മുഖ്യ പ്രോഗ്രാം കോഓഡിനേറ്ററായ അഞ്ജു ശിവദാസിനെ വേദിയിൽ ആദരിച്ചു.
ഷിഫ സുഹൈൽ സ്വാഗതവും ഷെറിൻ ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.1000ത്തോളം അമ്മമാരും കുടുംബങ്ങളും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.