ബഹ്റൈനിൽ വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു; സഹയാത്രികൻ ഗുരുതരാവസ്ഥയിൽ

ബഹ്റൈനിൽ വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു; സഹയാത്രികൻ ഗുരുതരാവസ്ഥയിൽ

മനാമ: ഹിദ്ദിൽ വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു.

ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും കൊല്ലം മുഖത്തല സ്വദേശി നൗഷാദ് സൈനുൽ ആബിദീൻ-സജ്‌ന ദമ്പതികളുടെ മകനുമായ മുഹമ്മദ്‌ സഊദ് (14) ആണ് മരിച്ചത്. പരിക്കേറ്റ സഹായാത്രികൻ തൃശൂർ സ്വദേശി മുഹമ്മദ്‌ ഇഹ്സാൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിയിലാണ്.

കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽനിന്ന് സൈക്കിളിൽ മടങ്ങുന്നതിനിടെയാണ് അപകടം. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ആറു വയസ്സുകാരി സഫയാണ് സഊദിന്റെ സഹോദരി. കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - Malayali student cyclist dies after being hit by vehicle in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.