ബഹ്​റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

ബഹ്​റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

മനാമ: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ മരിച്ചു. വടകര മണിയൂർ എടവനമീത്തൽ കെ.എം. ഷിജു (42) ആണ്​ മരിച്ചത്​. കഴിഞ്ഞ വെള്ളിയാഴ്​ച സാറിൽ റോഡ്​ മുറിച്ചുകടക്കു​േമ്പാൾ വാഹനം ഇടിച്ചാണ്​ അപകടം സംഭവിച്ചത്​.

തുടർന്ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു. 12 വർഷമായി ബഹ്റൈനിലുള്ള ഷിജു കാർപ്പൻററി വർക്ക്​ഷോപ്പിൽ ​ഫോർമാനായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്​. പിതാവ്​: ഗോപാലൻ. മാതാവ്​: മാതു. സഹോദരങ്ങൾ: ചന്ദ്രൻ (ഖത്തർ), ഷൈജു, ബിന്ദു.

രേഖകൾ ശരിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക്​ കൊണ്ടുപോകും. ബഹ്​റൈൻ പ്രതിഭ, ബഹ്​റൈൻ മണിയൂർ കൂട്ടായ്​മ ഭാരവാഹികളായ സുബൈർ കണ്ണൂർ, ശശി വള്ളിൽ, സുധീർ പൂക്കണ്ടി, മനോജ്​ വടകര, ജിതേഷ്​ എന്നിവർ തുടർ നടപടികൾക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - malayali youth died in accident in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-11 08:39 GMT