‘സാംസ’ സംഗീതനിശ 21ന്​; ബിജു നാരായണൻ പ​െങ്കടുക്കും

മനാമ: സാംസ്കാരിക-ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ‘സാംസ’ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഗീത നിശ ഇൗ മാസം 21ന് വൈകീട്ട് ഏഴുമണിക്ക് ഇന്ത്യൻ ക്ലബ് ഒാഡിറ്റോറിയത്തിൽ നടക്കും.  സംഗീത പരിപാടിക്ക് പ്രമുഖ പിന്നണി ഗായകൻ ബിജു നാരായണൻ നേതൃത്വം നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സർഗവസന്തം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബിജു നാരായണനോടൊപ്പം കീർത്തന ശബരീഷ്, റിയാലിറ്റി ഷോ താരം ശ്രീലക്ഷ്മി,ബഹ്റൈനിലെ കലാകാരനായ അനിൽ, ഗോപിക ഗണേഷ് എന്നിവരും പങ്കുചേരും.റഫീഖ് വടകരയുടെ നേതൃത്വത്തിലാണ് ഒാർകസ്ട്ര ഒരുക്കുന്നത്. 
പരിപാടിയിൽ പെങ്കടുക്കാൻ വ്യക്തികളിൽ നിന്ന് ഒരു ദിനാറും കുടുംബങ്ങളിൽ നിന്ന് രണ്ടുദിനാറുമാണ് ഇൗടാക്കുന്നത്.ഇൗ തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിെട നിരവധി ജീവകാരുണ്യ,സേവന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അവർ കൂട്ടിേച്ചർത്തു. വാർത്താസമ്മേളനത്തിൽ സറീന, ഹംസ ചാവക്കാട്, ജിജോ, സതീഷ്, മുരളി, ഗണേഷ്, വത്സരാജ് എന്നിവർ പെങ്കടുത്തു.
 
Tags:    
News Summary - manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.