‘മേയ് ക്വീൻ’ പരിപാടിയുമായി ബന്ധപ്പെട്ട് ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ഇന്ത്യൻ ക്ലബിന്റെ വാർഷിക പരിപാടികളിൽ ശ്രദ്ധാബിന്ദുവായ സൗന്ദര്യമത്സര പരിപാടി മേയ് ക്വീൻ 2025 മേയ് 23 വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 60 വർഷമായി ഇന്ത്യൻ ക്ലബിൽ നടക്കുന്ന പരിപാടിയുടെ തുടർച്ചയാണിത്.
സൗന്ദര്യവും ബുദ്ധിശക്തിയും കൂടി പരീക്ഷിക്കുന്ന മത്സരത്തിൽ ബഹ്റൈനിൽ താമസിക്കുന്ന 17 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും പങ്കെടുക്കാവുന്നതാണ്. ഇന്ത്യ, യുനൈറ്റഡ് കിങ്ഡം, യു.എസ്.എ, നെതർലൻഡ്സ്, റഷ്യ, ശ്രീലങ്ക, ഫ്രാൻസ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വനിതകൾ മേയ് ക്വീൻ കിരീടത്തിനായി മുൻ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേയ് ക്വീൻ കിരീടത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്ത മത്സരാർഥികൾക്ക് ഗ്രൂമിങ് സെഷനുകൾ നടത്തും.
മേയ് ക്വീൻ കിരീടം, ഫസ്റ്റ്റണ്ണർ അപ്, സെക്കൻഡ് റണ്ണർ അപ് എന്നിവയുൾപ്പെടെ ബെസ്റ്റ് സ്മൈൽ, ബെസ്റ്റ് വാക്ക്, ബെസ്റ്റ് ഹെയർ-ഡു തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ മത്സരം നടക്കും. വിജയികൾക്ക് കാഷ് അവാർഡ് കൂടാതെ, ആഭരണങ്ങൾ, ഫാഷൻ ആക്സസറികൾ, ഗിഫ്റ്റ് ഹാമ്പറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിക്കും. മത്സരത്തിൽ കാഷ്വൽ വെയർ, എത്നിക് വെയർ, പാർട്ടി വെയർ എന്നിങ്ങനെ മൂന്ന് മത്സര റൗണ്ടുകളാണ് ഉണ്ടാവുക. ഈ മൂന്ന് റൗണ്ടുകൾക്കു ശേഷം യോഗ്യത നേടുന്ന മത്സരാർഥികളെ അവസാന റൗണ്ട് ചോദ്യോത്തര മത്സരത്തിനുകൂടി ക്ഷണിക്കും.
വിധികർത്താക്കൾ നൽകുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നവർക്കാണ് കിരീടം ലഭിക്കുക. ദി ഇന്ത്യൻ ക്ലബ് മേയ് ക്വീൻ 2025നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ക്ലബിന്റെ പ്രസിഡന്റ് കാഷ്യസ് പെരേര (39660475), ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. (39623936), എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ (36433552) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഇവന്റ് കോഓഡിനേറ്റർ താമരക്കണ്ണൻ, കോഓഡിനേറ്റർ ജോസ്മി, 33714099, ഇന്ത്യൻ ക്ലബ് റിസപ്ഷൻ, 17253157 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.