മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി നടത്തുന്ന ‘മീ ആൻഡ് മൈ വോവ് മോം’ പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു. അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽകൂടി അവരുടെ സർവതോമുഖമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് 2025 ജനുവരിയിൽ ഈ പരിപാടി നടത്തുന്നത്. പങ്കെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ ഇതിൽ അവസരമുണ്ടാകും.
സിനിമാറ്റിക് ഡാൻസ്, ഹൃദയ ബന്ധങ്ങളും സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കാൻ കൂട്ടുകാരോടും കുടുബത്തോടുമൊപ്പം ചെയ്യാവുന്ന സ്കിറ്റ് റൗണ്ട്, അമ്മയുടെയും കുട്ടിയുടെയും പരസ്പര ബന്ധവും വിശ്വാസവും പ്രകടമാക്കുന്ന പരിപാടി, ഫാഷൻ ഷോ എന്നിവയാണ് മറ്റു ഇനങ്ങൾ. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾക്കൊപ്പം പങ്കെടുക്കുന്ന എല്ലാ മത്സരാർഥികള്‍ക്കും സമ്മാനവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.