മനാമ: തൊഴിൽവിപണിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെ അമേരിക്കൻ കോൺഗ്രസ് പ്രതിനിധി സംഘം അഭിനന്ദിച്ചു. രാജ്യത്തെ തൊഴിലാളികളോട് കാണിക്കുന്ന പരിഗണനയും കൃത്യമായ നിയമങ്ങളും വ്യവസ്ഥകളും പ്രശംസനീയമാണ്.
മനുഷ്യക്കടത്ത് തടയാനും തൊഴിൽവിപണിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനും ബഹ്റൈൻ സ്വീകരിച്ച നടപടികൾ മികച്ചതാണെന്നും സംഘം അഭിപ്രായപ്പെട്ടു. ബഹ്റൈനിലെത്തിയ സംഘം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സന്ദശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിൽവിപണിയിൽ അടുത്തകാലത്ത് വരുത്തിയ പരിഷ്കാരങ്ങളെക്കുറിച്ച് എൽ.എം.ആർ.എ അധികൃതർ പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് എൽ.എം.ആർ.എ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യക്കടത്ത് തടയാനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര കരാറുകൾക്കും ചട്ടങ്ങൾക്കും അനുസൃതമായി തൊഴിലാളികളെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികളും അതോറിറ്റി കൈക്കൊള്ളുന്നുണ്ട്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്ഥാപിച്ച റീജനൽ സെന്റർ ഫോർ ട്രെയ്നിങ് ആൻഡ് കപ്പാസിറ്റി ബിൽഡങ്ങിന്റെ പ്രവർത്തനത്തെക്കുറിച്ചും സംഘത്തോട് വിശദീകരിച്ചു. മനുഷ്യക്കടത്ത് നേരിടുന്നതിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ഈ സ്ഥാപനം മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.
വേതന സംരക്ഷണ സംവിധാനം, ഗാർഹിക തൊഴിലാളികൾക്ക് ഇച്ഛാനുസരണം ഇൻഷുറൻസ് തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികളും സംഘത്തിന് മുന്നിൽ അവതരിപ്പി
ച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.