മനാമ: ബഹ്റൈൻ ദേശീയദിനാചരണത്തിന്റെ ഭാഗമായി ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹൂറയിൽ പുതുതായി പ്രവർത്തനമാരംഭിച്ച സെന്ററിൽ നടന്ന ക്യാമ്പിൽ പ്രമേഹം, കൊളസ്ട്രോൾ, യൂറിക്കാസിഡ്, കരൾ വീക്കം എന്നീ പരിശോധനകളും ഡോക്ടർ കൺസൽട്ടേഷനും ദന്തപരിശോധനയും സൗജന്യമായി നൽകി. സ്വദേശികളും വിദേശികളും ഉൾപ്പെടെ 600ഓളം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.