അൽ മന്നാഇ പ്രവർത്തക സംഗമത്തിൽ നിന്ന്

അൽ മന്നാഇ പ്രവർത്തക സംഗമം ശ്രദ്ധേയമായി

മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച പ്രവർത്തക സംഗമം ശ്രദ്ധേയമായി. പ്രസിഡന്റ് ഹംസ അമേത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ 'കൂടിയാലോചനയുടെ മഹത്വം' എന്ന വിഷയത്തിൽ സമീർ ഫാറൂഖി പ്രഭാഷണം നിർവഹിച്ചു. 'മുന്നേറാം നന്മയുടെ പാതയിൽ' എന്ന വിഷയത്തിൽ മുനവ്വർ സ്വലാഹിയുടെ ഓൺലൈൻ പ്രഭാഷണവും നടന്നു. തുടർന്ന് ദഅ് വ, ഖുർആൻ ഹദീസ് ലേണിങ് സ്‌കൂൾ, ഹജ്ജ് ഉംറ, സോഷ്യൽ വെൽഫെയർ, വളന്റിയർ, ഐ.ടി, സോഷ്യൽ മീഡിയ, പബ്ലിസിറ്റി, യൂത്ത് തുടങ്ങിയ വകുപ്പുകളുടെ പരിപാടികളെക്കുറിച്ച് ചർച്ച നടന്നു. ഉസ്താദ് സി.ടി. യഹ്‌യ ഉദ്ബോധനം നടത്തി. എം.എം. രിസാലുദ്ദീൻ സ്വാഗതവും സാദിഖ് ബിൻ യഹ്‌യ നന്ദിയും പറഞ്ഞു.

Tags:    
News Summary - meeting of Al Mannai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.