മനാമ: ശഹർകാനിൽ പുതുതായി പണികഴിപ്പിച്ച ഹൻദല ബിൻ അബീ ആമിർ മസ്ജിദ് സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ ഫതീസ് അൽ ഹാജിരി ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്ത് ആരാധനാലയങ്ങൾ പണിയുന്നതിനും സംരക്ഷിക്കുന്നതിനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രത്യേകം താൽപര്യമെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പള്ളികൾ പണിയുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം പള്ളി നിർമാണത്തിനായി സംഭാവന നൽകിയവർക്ക് ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു. 405 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് 398 ചതുരശ്ര മീറ്ററിലാണ് പള്ളി പണി കഴിപ്പിച്ചിട്ടുള്ളത്. ഇതിനുള്ളിൽ 130 പേർക്ക് നമസ്കരിക്കാൻ സാധിക്കും. സ്ത്രീകൾക്കുള്ള നമസ്കാര സ്ഥലം, ഇമാമിനും മുഅദ്ദിനുമുള്ള താമസസ്ഥലം എന്നിവയും ഇതോടനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.