മു​ഹ​റ​ഖ് ക​സി​നോ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​വും ആ​ദ​ര​വു​മൊ​രു​ക്കി

മു​ഹ​റ​ഖ് ക​സി​നോ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മു​ഹ​റ​ഖ് ക​സി​നോ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​വും ആ​ദ​ര​വു​മൊ​രു​ക്കി

മ​നാ​മ: മു​ഹ​റ​ഖ് പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യി മാ​റി​യി​രി​ക്കു​ന്ന മു​ഹ​റ​ഖ് ക​സി​നോ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​വും വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ, ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​വും നി​ര​വ​ധി മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ബാ​സി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ടു.

തു​ട​ർ​ന്ന്, പി.​ജി.​എ​ഫി​ന്റെ ‘മി​ക​ച്ച കൗ​ൺ​സി​ല​ർ അ​വാ​ർ​ഡ്’ നേ​ടി​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഒ​പ്പം, പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ദി​വ്യ പ്ര​മോ​ദ്, ദി​യ, ദി​ശ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​ട്ല, നി​സാ​ർ മാ​ഹി, ബാ​ബു, ഹ​ക്കിം പാ​ല​ക്കാ​ട്, ആ​ഷിം ക​ണ്ണൂ​ർ, മു​ജീ​ബ് വെ​ളി​യം​കൊ​ട്, അ​ബൂ​ബ​ക്ക​ർ, ആ​ഷി​ക്ക് കാ​സ​ർ​ഗോ​ഡ്, ബ​ഷീ​ർ വെ​ളി​യം​കൊ​ട്, പ്ര​ദീ​പ് കാ​ട്ടി​ൽ​പ​റ​മ്പി​ൽ, ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ഷം​ഷാ​ദ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ദീ​പ ബാ​ബു, ഷൈ​നി മു​ജീ​ബ്, റ​ഷീ​ദ ആ​ഷിം, ശ​ബാ​ന ആ​ഷി​ക്ക് എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. മു​ഹ​റ​ഖ് പ്ര​ദേ​ശ​ത്തെ ക​ലാ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Muharraq Casino hosts Iftar gathering and fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.