മുഹറഖ് കെ.എം.സി.സി സി.എച്ച് സെന്ററിനുള്ള സഹായം കൈമാറുന്നു
മനാമ: മുഹറഖ് കെ.എം.സി.സി സ്വരൂപിച്ച സഹായം സി.എച്ച് സെന്റർ സംസ്ഥാന കൺവീനർ റഷീദ് ആറ്റൂരിന് പ്രസിഡന്റ് കെ.ടി അബൂയൂസഫ് കൈമാറി. അബൂയൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റഷീദ് ആറ്റൂർ പ്രഭാഷണം നടത്തി. മുന അബ്ദുല്ല, ജംഷീദലി, അനസ് ബുസൈത്തീൻ, നിസാർ ഇരിട്ടി ചർച്ചയിൽ പങ്കെടുത്തു. ഐനുൽ ഹുദാ മദ്റസ റമദാൻ അവധി കഴിഞ്ഞു ഏപ്രിൽ എട്ടിന് തുറക്കാനും ഈ വർഷം മുതൽ മദ്റസയിൽ പ്ലസ് ടു തുടങ്ങാനും ഏപ്രിൽ 12 ശനിയാഴ്ച നാലിന് മാതൃസംഗമം നടത്താനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ് സ്വാഗതവും ഇബ്റാഹിം തിക്കോടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.