മനാമ: അഹ്ലൻ പൊന്നോണം സീസൺ-4 എന്ന പേരിൽ മുഹറഖ് മലയാളി സമാജം ഓണം വിപുലമായി ആഘോഷിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന ആഘോഷം വിഭവസമൃദ്ധമായ സദ്യയടക്കം ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിവിധ ഓണക്കാല കളികളുടെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത വ്യത്യസ്തമായ കലാപരിപാടികൾ ഉണ്ടായിരുന്നു.
എം.എം.എസ് സർഗവേദി, എം.എം.എസ് വനിതവേദി, എം.എം.എസ് മഞ്ചാടി ബാലവേദി തുടങ്ങി മുഹറഖ് മലയാളി സമാജം കുടുംബാംഗങ്ങളും ബഹ്റൈൻ ബി.എം.സി ഡാൻസ് ടീം, മിന്നൽ ബീറ്റ്സ് തുടങ്ങി നിരവധി ടീമുകളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഡോ. ഹസൻ ഈദ് ബുഖമാസ് എം.പി ഉദ്ഘാടനം ചെയ്തു. മുഹറഖ് മുനിസിപ്പൽ കൗൺസിലർ ദലാൽ ഈസ അൽ മുഖാവി മുഖ്യാതിഥിയായിരുന്നു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരി എബ്രഹാം ജോൺ, ഷമാൽ കോൺട്രാക്ടിങ് എം.ഡി മുഹമ്മദ് സഹീർ, ട്രഷറർ ബാബു എം.കെ എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് കൈതാരത്തിന് പ്രത്യേക ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു, ഷമാൽ കോൺട്രാക്ടിങ് എം.ഡി മുഹമ്മദ് സഹീറിനും ലുലു മുഹറഖ് ബ്രാഞ്ച് മാനേജർ ഇസ്മായിലിനും ഹഫ്സ യൂനിഫോം സിറ്റി ഉടമ നൗഷാദിനുമുള്ള ഉപഹാരങ്ങളും ഭാരവാഹികൾ കൈമാറി, പ്രവാസ കഥാകാരനുള്ള ആദരവ് അക്ബർ താമരക്കുളം ഏറ്റുവാങ്ങി.
അഹ്ലൻ പൊന്നോണ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു. സെക്രട്ടറി രജീഷ് പി.സി നന്ദി പറഞ്ഞു. പ്രവാസി സാമൂഹിക കലാസാംസ്കാരിക ജീവകാരുണ്യ സംഘടന നേതാക്കളായ ജവാദ് പാഷ, സുധീർ തിരുനിലത്ത്, നിസാർ കൊല്ലം, ഗഫൂർ കൈപ്പമംഗലം, മനോജ് വടകര, ഷെമിലി പി. ജോൺ, ഫാസിൽ വട്ടോളി, അലൻ ഐസക്, പ്രകാശ് വടകര, ജയ മേനോൻ, സെയ്ദ് ഹനീഫ്, മോനി ഓടികണ്ടത്തിൽ, ബിജു ജോർജ്, തോമസ് ഫിലിപ്പ്, അൻവർ ശൂരനാട്, അബ്ദുൽ മജീദ് തണൽ, ജയേഷ് താന്നിക്കൽ, ഹസൻ വി. മുഹമ്മദ്, സദാനന്ദൻ എന്നിവർ പങ്കെടുത്തു. അഹ്ലൻ പൊന്നോണ ആഘോഷ കമ്മിറ്റി ഭാരവാഹികൾ അൻവർ നിലമ്പൂർ, ഫിറോസ് വെളിയങ്കോട്, സുനിൽ കുമാർ, തങ്കച്ചൻ, മൻഷീർ, അബ്ദുറഹ്മാൻ, മുജീബ് വെളിയങ്കോട്, ആനന്ദ് വേണുഗോപാൽ, പ്രമോദ് വടകര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.