മനാമ: 51ാമത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിെന്റ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ബഹ്റൈനി ഉൽപന്നമേള ആരംഭിച്ചു. ദാനാ മാളിൽ നടന്ന ചടങ്ങിൽ വ്യവസായ വാണിജ്യമന്ത്രി അബ്ദുല്ല ബിൻ അദേൽ ഫക്രൂ മേള ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ രാജ്യത്തിന്റെ നേട്ടങ്ങൾ ഉറപ്പുവരുത്തുന്നതിൽ സ്വകാര്യമേഖലയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പൊതുമേഖലയുമായുള്ള സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തെയും അദ്ദേഹം അഭിനന്ദിച്ചു. വികസിത രാജ്യങ്ങളുടെ പട്ടികയിൽ രാജ്യത്തെ ഉൾപ്പെടുത്താൻ ഈ സഹകരണം സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ ചെറുകിട മേഖല, ഫാർമേഴ്സ് മാർക്കറ്റ്, എക്സ്പോർട്ട് ബഹ്റൈൻ പ്രോത്സാഹിപ്പിക്കുന്ന ഉൽപന്നങ്ങൾ എന്നിവയാണ് ഉൽപന്നമേളയിലെ ശ്രദ്ധേയ സാന്നിധ്യം. പ്രശസ്ത ബഹ്റൈനി ഷെഫ് അലായുടെ കുക്കറി ഡെമോയുമുണ്ടാകും. ബഹ്റൈനിലെ ലുലുവിെന്റ ഒമ്പത് സ്റ്റോറുകളിലും ദേശീയദിന പ്രമോഷൻ അവതരിപ്പിച്ചിട്ടുണ്ട്.ബഹ്റൈൻ ദേശീയദിനത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ആശംസകൾ നേരുന്നതായി ലുലു ഇന്റർനാഷനൽ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി സന്ദേശത്തിൽ പറഞ്ഞു. എക്സ്പോർട്ട് ബഹ്റൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സഫ ഷരീഫ് അബ്ദുൽഖാലിഖ് ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.