മനാമ: സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുമെന്നും കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി. സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി അവന്യൂസ് മാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തുടർച്ചയായ ബോധവത്കരണ പരിപാടികളിലൂടെ ഇതുസംബന്ധിച്ച സാമൂഹിക അവബോധം ശക്തിപ്പെടുത്തും. സമൂഹത്തിലെ വിവിധ വ്യക്തികളുടെ ഇക്കാര്യത്തിലുള്ള അനുഭവസമ്പത്ത് മറ്റുള്ളവർക്ക് നേരിട്ട് കൈമാറാനുള്ള അവസരവുമായി പരിപാടി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യമുള്ള യുവതലമുറ സാധ്യമാക്കുന്നതിന് സ്വാഭാവിക മുലയൂട്ടൽ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ക്ലൗഡ് ഓഫ് ഹോപ് വളന്റിയർ ടീമുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിലെ സ്വാഭാവിക മുലയൂട്ടൽ സപ്പോർട്ട് കമ്മിറ്റിയാണ് ആരോഗ്യ മന്ത്രിയുടെ രക്ഷാധികാരത്തിൽ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര സ്വാഭാവിക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.