മനാമ: സാംസ ബഹ്റൈൻ വാർഷിക ജനറൽ ബോഡി യോഗം കന്നഡ സംഘ ഹാളിൽ നടന്നു. പ്രസിഡന്റ് ബാബു മാഹി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞു. 2023 - 2024 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ അവതരിപ്പിച്ചു.
രക്ഷധികാരികളായ മനീഷ്, മുരളീ കൃഷ്ണൻ, ജേക്കബ് കൊച്ചുമോൻ, വൈസ് പ്രസിഡന്റ് സോവിൻ, നിർമല ജേക്കബ്, ലേഡീസ് വിങ് പ്രസിഡന്റ് അമ്പിളി സതീഷ് എന്നിവർ സംസാരിച്ചു. ഈ വർഷത്തെ ഓണാഘോഷം ബാൻസൻ തായി ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 20ന് നടത്താൻ നിശ്ചയിച്ചു.
ഓണാഘോഷ കമ്മിറ്റി കൺവീനറായി ജേക്കബ് കൊച്ചുമോനെയും തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി ബാബു മാഹി പ്രസിഡന്റ്, ദിലീപ് വൈസ് പ്രസിഡന്റ്, അനിൽ കുമാർ എ.വി ജനറൽ സെക്രട്ടറി, സിതാര മുരളികൃഷ്ണൻ, ജോയന്റ് സെക്രട്ടറി, റിയാസ് കല്ലമ്പലം ട്രഷറർ, നിർമല ജേക്കബ് എന്റർടൈൻമെന്റ് സെക്രട്ടറി, മനീഷ് ചിൽഡ്രൻസ് വിങ് കൺവീനർ, വിനീത് മാഹി മെമ്പർഷിപ് സെക്രട്ടറി, സോവിൻ ചാരിറ്റി കൺവീനർ, രക്ഷാധികാരികൾ: മനീഷ് പോന്നോത്ത്, മുരളീകൃഷ്ണൻ, ജേകബ് കൊച്ചുമോൻ, മറ്റു അംഗങ്ങൾ, ഇന്ഷാ റിയാസ്, അമ്പിളി സതീഷ്, അപർണ രാജ്കുമാർ, രഘുദാസ്, സതീഷ് പൂമനക്കൽ, രാജ്കുമാർ, മനോജ് അനിയൻ, സുധി, സുനിൽ, ആദർശ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സോവിൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.