മനാമ: സാംസ വനിതാവേദിയുടെ 2021-2023 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി സെഗയ സ്കൈ ഷെൽ ഹാളിൽ നടന്നു. വനിതാവേദി പ്രസിഡന്റ് ഇൻഷ റിയാസ് അധ്യക്ഷത വഹിച്ചു. സാമ്പത്തിക റിപ്പോർട്ട് ബീന ജിജോ അവതരിപ്പിച്ചു.
19 അംഗ വനിതാവേദി എക്സിക്യൂട്ടിവ് പാനൽ സാംസ ജോ. സെക്രട്ടറി സിതാര മുരളികൃഷ്ണൻ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: അമ്പിളി സതീഷ്, വൈസ് പ്രസിഡന്റ്: ജിഷ ജയദാസ്, സെക്രട്ടറി: അപർണ രാജ്കുമാർ, ജോ. സെക്രട്ടറി: സൂര്യസോമ, ട്രഷറർ: രശ്മി അമൽ, എന്റർടൈൻമെന്റ് കോഓഡിനേറ്റർ: ധന്യസാബു എന്നിവരെ തിരഞ്ഞെടുത്തു.
സാംസ വൈസ് പ്രസിഡന്റ് സോവിൻ, സെക്രട്ടറി സതീഷ് പൂമനക്കൽ, ട്രഷറർ റിയാസ് കല്ലമ്പലം, മുഖ്യ രക്ഷാധികാരി മനീഷ്, രക്ഷാധികാരികളായ മുരളികൃഷ്ണൻ, ജേക്കബ് കൊച്ചുമ്മൻ, എന്റർടൈൻമെന്റ് സെക്രട്ടറി ബൈജു, സാംസ എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിതാവേദി എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ആശംസ നേർന്നു. നിർമല ജേക്കബ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.