മനാമ: വിവിധ സ്കൂളുകളിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് മരം നടുന്നതിന് പുതിയ പദ്ധതി. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ ബുസൈതീനിലും സായയിലും വിവിധ സ്കൂളുകളിലുളള മരം നടീൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
അൽ ഹിദായ അൽ ഖലീഫ ബോയ്സ് സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇയും സന്നിഹിതനായിരുന്നു. വിവിധ സ്കൂളുകളിൽ മരംനടുകയും അതുവഴി പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാവുകയും ചെയ്യുന്നതിൽ ഏറെ സന്തോഷമുള്ളതായി മന്ത്രി വ്യക്തമാക്കി. വർഷം മുഴുവനും വിവിധ അതോറിറ്റികളും മന്ത്രാലയങ്ങളും സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.