??.??.???? ?????? ?????? ??????? 47 ?? ??????? ??????? ??????????

ബി.കെ.എസ്‌ നോർക്ക ഹെൽപ്‌ ഡസ്​കിൽ 47 ാം ബാച്ച്​ കാർഡുകൾ എത്തി

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്​ വഴി 46 ാം ബാച്ച്‌ അപേക്ഷ നൽകിയവരുടെ കാർഡുകൾ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്ന്​ കാർഡുകൾ വിനയചന്ദ്രൻ നായർ ശേഖരിച്ച്​ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എം.പി. രഘു എന്നവർക്ക് കൈമാറി. അപേക്ഷ നൽകിയവർക്ക്‌ രസീതുമായി കാർഡുകൾ കൈപ്പറ്റാവുന്നതാണ്. പുതുതായി നോർക്ക തിരിച്ചറിയൽ കാർഡ് എടുക്കുവാൻ ആഗ്രഹിക്കുന്നവർ, ആറ്​ മാസത്തെ വിസകാലാവധി കാണിക്കുന്ന പേജ് അടക്കമുള്ള പാസ്സ്‌പോർട്ട് കോപ്പിയും ഒരു ഫോട്ടോയും സഹിതം എത്തി അപേക്ഷ നൽകാം.

ഒഴിവ് ദിനം ഉൾപ്പെടെ എല്ലാ ദിവസവും വൈകീട്ട് 7.30 മുതൽ ഒമ്പതുവരെ സമാജം നോർക്ക ഹെൽപ് ഡസ്‌ക്​ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് നോർക്ക -ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലീമിനെ 33750999 എന്ന ഫോൺ നമ്പറിലോ, നോർക്ക ഹെൽപ് ഡസ്‌ക്​ കൺവീനർ രാജേഷ് ചേരാവള്ളിയെ ‭35320667‬ എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - norka help desk-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.