????????????????? ???? ???? ????????????????? ??????.?? ???? ?????? ?????? ????????? ????? ?????????? ??.?.? ???. ??.?? ??????? ??????? ????????????????

സൗദി ആരോഗ്യമന്ത്രാലയവുമായി നോർക റൂട്ട്​സ്​ കരാറൊപ്പിട്ടു

റിയാദ്​: സൗദി ആരോഗ്യമന്ത്രാലയത്തി​​െൻറ ഇന്ത്യയിലെ ഒൗദ്യോഗിക റിക്രൂട്ടിങ്​​ ഏജൻറായി ഇനി നോർക റൂട്ട്​സും. ഇത്​ സംബന്ധിച്ച കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചു. വ്യാഴാഴ്​ച രാവിലെ റിയാദിലെ ആരോഗ്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ മന്ത്രാലയം ഹ്യൂമൻ റിസോഴ്​സ്​ വിഭാഗം ജനറൽ മാനേജർ ആയിദ്​ അൽഹർതിയും നോർക റൂട്ട്​സ്​ സി.ഇ.ഒ ഡോ. കെ.എൻ രാഘവനുമാണ്​ ഉടമ്പടിയിൽ ഒപ്പുവെച്ചത്​. സൗദി അറേബ്യയിലേക്ക്​ ആവശ്യമായ ഡോക്​ടർ, നഴ്​സ്​, മറ്റ്​ പാരാമെഡിക്കൽ ജീവനക്കാരെ റിക്രൂട്ട്​ ചെയ്യാനുള്ള അംഗീകാരമാണിത്​. ഇതോടെ റിക്രൂട്ട്​മ​െൻറ്​ കൂടുതൽ സുതാര്യവും ഉത്തരവാദപരവും ചെലവ്​ കുറഞ്ഞതുമാകുമെന്ന്​ സി.ഇ.ഒ ഡോ. കെ.എൻ രാഘവൻ പിന്നീട്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിക്രൂട്ട്​മ​െൻറ് നടപടികൾ വളരെ സുതാര്യവും എളുപ്പവുമാകും. ചെലവ്​ 20,000 രൂപയും ജി.എസ്​.ടി ശതമാനവും ചേർന്ന തുകയായിരിക്കും. റിക്രൂട്ടിങ്​ രംഗത്തെ കുറഞ്ഞ ചെലവാണിത്​. സർക്കാർ ഏജൻസിയാണെന്ന ഉത്തരവാദിത്തം റിക്രൂട്ട്​മ​െൻറുകൾക്കുണ്ടാവും. ഉദ്യോഗാർഥികൾക്ക്​ പൂർണ നിയമ സുരക്ഷ ഉറപ്പാക്കാം. കേരളത്തിൽ നിന്നുള്ളവർക്കാണ്​ മുൻഗണന നൽകുക. എന്നാൽ യോഗ്യരായ മറ്റ്​ സംസ്​ഥാനക്കാർ അപേക്ഷിച്ചാൽ അവഗണിക്കില്ല. തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ നോർക റൂട്ട്​സ്​ വെബ്​സൈറ്റും (www.norkaroots.net) മാധ്യമങ്ങളും വഴി പരസ്യപ്പെടുത്തും. അവസരം തേടുന്നവർ www.jobsnorka.gov.in എന്ന ജോബ്​ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം. 

2015 മുതൽ വിദേശ റിക്രൂട്ട്​മ​െൻറ്​ രംഗത്ത്​ നോർക റൂട്ട്​സുണ്ട്​. സൗദിയിലെ സ്വകാര്യമേഖലയിലേക്ക്​ നിലവിൽ വിവിധ തസ്​തികകളിൽ റിക്രൂട്ട്​മ​െൻറ്​ നടത്തിവരുന്നുണ്ട്​. സ്വകാര്യ ആരോഗ്യ സ്​ഥാപനങ്ങളിലേക്ക്​  പ്രതിമാസം 200ഒാളം റിക്രൂട്ട്​മ​െൻറുകളാണ്​​ നടക്കുന്നുത്​​. പൊതുമേഖലയിലെ അവസരങ്ങൾ കൂടി വരുന്നതോടെ ഇൗ കണക്കിൽ വലിയ വർധനയുണ്ടാവും. 

മാത്രമല്ല മന്ത്രാലയവുമായി ഒപ്പുവെച്ചതോടെ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളും തങ്ങളെ സമീപിച്ച്​ തുടങ്ങുമെന്നും ഡോ. രാഘവൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന്​ റിക്രൂട്ട്​ ചെയ്യാൻ സൗദി സർക്കാറി​​െൻറ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സർക്കാർ ഏജൻസിയാണ്​ നോർക. ഒഡെപെക്​ ആണ്​ ആദ്യത്തേത്​. രണ്ടും കേരളത്തി​േൻറതാണെന്ന പ്രത്യേകതയുമുണ്ട്​. നോർക റൂട്ട്​സ്​ ഇതാദ്യമായാണ്​ ഒരു വിദേശ മന്ത്രാലയവുമായി കരാറുണ്ടാക്കുന്നത്​. ഇതര​ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകളുമായും സമാനമായ ഉടമ്പടിക്ക്​ ശ്രമം നടത്തും. വിദേശത്ത്​ പോകുന്ന ഉദ്യോഗാർഥികൾക്ക്​ മുൻകൂട്ടി പരിശീലനം നൽകുന്ന പദ്ധതിയും നോർക ആരംഭിച്ചിട്ടുണ്ട്​. ​സ്​കിൽ അപ​്​ഗ്രേഡേഷൻ ട്രെയിനിങ്, പ്രീ ഡിപ്പാർച്ചർ ഒാറിയൻേറഷൻ പ്രോഗ്രാം എന്നിവക്ക് കീഴിൽ നിരവധി ഉദ്യോഗാർഥികൾക്ക്​ പരിശീലനം നൽകിവരുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക്​ സർട്ടിഫിക്കറ്റ്​ നൽകുന്നതിനെയും അറബി ഭാഷ പരിശീലിപ്പിക്കാനുള്ള പദ്ധതി തുടങ്ങുന്നതിനെയും കുറിച്ച്​ ആലോചിക്കുമെന്നും ഡോ. രാഘവൻ കൂട്ടിച്ചേർത്തു. 

കരാർ ഒപ്പുവെക്കൽ ചടങ്ങിൽ മന്ത്രാലയം ഉ​ന്നതോദ്യോഗസ്​ഥൻ ഡോ. മുഹമ്മദ്​ അൽദഖൈതർ, നോർക റൂട്ട്​സ് ജനറൽ മാനേജർ ബി. ഗോപകുമാരൻ നായർ, സൗദി പ്രതിനിധി ശിഹാബ്​ കൊട്ടുകാട്​, ലുലു ഗ്രൂപ്​ റിയാദ്​ റീജനൽ ഡയറക്​ടർ ഷെഹീം മുഹമ്മദ്​ എന്നിവരും പ​െങ്കടുത്തു.​ 

Tags:    
News Summary - norka roots-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.