മനാമ: ഹമലയില്‍ വഴിയരികിലും തുറസ്സായ സ്ഥലങ്ങളിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറുകള്‍ എടുത്തുനീക്കുന്നതിെൻറ ഭാഗമായി ഉടമകള്‍ക്കുള്ള അറിയിപ്പ് വാഹനങ്ങള്‍ക്കുമേല്‍ പതിച്ചതായി ദക്ഷിണ മേഖല മുനിസിപ്പല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒഴിവാക്കാനുള്ള വാഹനങ്ങളാണ് പലയിടങ്ങളിലായി നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെട്ടത്. ഇതിെൻറ അടിസ്ഥാനത്തില്‍ 96 വാഹനങ്ങളിലാണ് നോട്ടീസ് പതിച്ചത്. വാഹന ഉടമകള്‍ ഇവ നീക്കം ചെയ്തിട്ടില്ലെങ്കില്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്യുകയും ഉടമകളില്‍നിന്നും പിഴ ഈടാക്കുകയും ചെയ്യും. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് സമീപം ഇത്തരം വാഹനങ്ങള്‍ ക െണ്ടത്തിയാല്‍ അധികൃതരെ അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.