നൗക ബഹ്റൈൻ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: നൗക ബഹ്റൈൻ അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 300ൽപരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ബഹ്റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ടി.കെ. അനീഷ് അധ്യക്ഷത വഹിച്ചു.
നൗഫൽ (അൽ ഹിലാൽ മെഡിക്കൽ സെന്റർ), ഫാസിൽ വട്ടോളി (ഐ.വൈ.സി.സി) എന്നിവർ സംസാരിച്ചു. ബിനുകുമാർ നന്ദി പറഞ്ഞു. നൗക ബഹ്റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മഹേഷ് പുത്തോളി, പി.എം. രാജേഷ്, നിജേഷ്, മിഥുൻ, ജയരാജൻ, വിനീഷ്, അഞ്ജലി വിനീഷ്, രൂപേഷ്, പ്രസിഡന്റ് നിധീഷ് മലയിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഏപ്രിൽ 30 വരെ സൗജന്യമായി സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷൻ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.