സുരേഷ്
ഗീവർഗീസ്
മനാമ: ബഹ്റൈനിൽ 40 വർഷത്തോളം പ്രവാസിയായിരുന്ന ചേപ്പാട് സ്വദേശി സുരേഷ് ഗീവർഗീസ് (69) തിരുവനന്തപുരത്ത് അന്തരിച്ചു.
കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരികെപ്പോയത്. തിരുവനന്തപുരം സ്റ്റാച്യൂ ഉപ്പളം റോഡ് തുരുത്തിയിൽ സുമേഷ് വില്ലയിലായിരുന്നു താമസം. ആദ്യകാലത്ത് മലയാളപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ബഹ്റൈനിലെ ഏജന്റായിരുന്നു സുരേഷ്.
മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് എതിർവശം സ്റ്റാച്യൂ ജങ്ഷന് സമീപം ഉപ്പളം റോഡിലുള്ള സ്വവസതിയിൽവെക്കും. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് സ്വദേശമായ ചേപ്പാട് (ഹരിപ്പാടിനും കായംകുളത്തിനുമിടയിലുള്ള പ്രദേശം) ‘തുരുത്തി’യിൽ വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ചുമണിയോടെ ചേപ്പാട് മാർത്തോമ്മ പള്ളിയിൽ സംസ്കാരം നടക്കും. ഭാര്യ: മെഴ്സി ഗീവർഗീസ്. മക്കൾ: സുമേഷ് ഗീവർഗീസ്(യു.കെ), സുമേത ജോയൽ (കാനഡ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.