‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ ഓ​ണാ​ഘോ​ഷം

‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ ഓ​ണം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യ ‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ ഓ​ണാ​ഘോ​ഷം ‘പൊ​ന്നോ​ണം പൊ​ടി​പൂ​രം’ എ​ന്ന പേ​രി​ൽ അ​ദ്ലി​യ സെ​ഞ്ച്വ​റി ഇ​ന്റ​ർ​നാ​ഷ​ന​ൽ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്നു.

ബ​ഹ്‌​റൈ​ൻ യൂ​നി​വേ​ഴ്സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ: ​അ​ബു​ദു​യ ബി​ന്ത് യാ​ക്കൂ​ബ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​രി​യും സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഷ​ബി​നി വാ​സു​ദേ​വ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് ശി​വ​കു​മാ​ർ കൊ​ല്ല​റോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ജി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ട്ര​ഷ​റ​ർ മു​സ്ത​ഫ കു​ന്നു​മ്മ​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷ​ത്തി​ൽ ഗൃ​ഹാ​തു​ര​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന വി​വി​ധ​ങ്ങ​ളാ​യ ഓ​ണ​ക്ക​ളി​ക​ളും സി​സി​ബി ഐ​ല​ൻ​ഡ് സിം​ഗ​ർ സീ​സ​ൺ വ​ൺ മ​ത്സ​രാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ഓ​ണ​പ്പാ​ട്ടു​ക​ൾ അ​ട​ങ്ങി​യ സം​ഗീ​ത വി​രു​ന്നും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ടി​ന്റെ ത​ന​ത് രീ​തി​യി​ലു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

‘പൊ​ന്നോ​ണം പൊ​ടി​പൂ​രം’ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ കാ​ലി​ക്ക​റ്റ്‌ ക​മ്യൂ​ണി​റ്റി ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വ​നി​താ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.