മനാമ: ബഹ്റൈൻ കേരളീയസമാജം ഓണസദ്യ വെള്ളിയാഴ്ച ബി.കെ.എസ്.ഡി.ജെ ഹാളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടക്കും. ഈ വർഷം 6,000ത്തിലധികം അതിഥികൾക്ക് സ്വാദിഷ്ടമായ ഓണസദ്യ വിളമ്പാനുള്ള ഒരുക്കങ്ങളിലാണ് സമാജം അധികൃതർ.
സദ്യ തയാറാക്കാൻ പാചക കലയിലെ പ്രഗല്ഭൻ, പഴയിടം മോഹനൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ സംഘവും എത്തിയിട്ടുണ്ട്. വർഷങ്ങളായി പഴയിടം സമാജം ഓണാഘോഷങ്ങളുടെ ഉറച്ച പിന്തുണക്കാരനാണ്, ഓണക്കാലത്തെ തന്റെ തിരക്കുകൾക്കിടയിലും സമാജത്തിലെ സദ്യക്ക് നേതൃത്വം കൊടുക്കാൻ അദ്ദേഹം മറക്കാറില്ലെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
വിരുന്ന് നടക്കുന്ന ഡി.ജെ ഹാളിലേക്ക് അതിഥികൾക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ സമാജം അങ്കണത്തിൽ വിശാലമായ എയർ കണ്ടീഷൻഡ് വെയ്റ്റിങ് ഏരിയ ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ബി.കെ.എസ് നടത്തിയിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു. പ്രവേശനം സുഗമമാക്കാൻ എൻട്രി കൂപ്പണുകൾ ലഭിച്ച എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഓണസദ്യ കൺവീനർ ഉണ്ണികൃഷ്ണൻ പിള്ള, ശ്രാവണം 2024 ജനറൽ കൺവീനർ വറുഗീസ് ജോർജ് എന്നിവർ നിർദേശിച്ചു. വെള്ളിയാഴ്ച നടക്കുന്ന സദ്യയോടെ ഈ വർഷത്തെ സമാജം ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.